Connect with us

Hi, what are you looking for?

CHUTTUVATTOM

ശക്തമായ മഴ മുന്നറിയിപ്പ്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓൺലൈൻ ക്ളാസുകൾ മാത്രം.

കോതമംഗലം : എറണാകുളം ജില്ലയിൽ നാളെ (15/11/21) ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം.

അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് യാത്രയും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്ളാസുകൾ ഓൺലൈനിൽ മാത്രമാക്കി ചുരുക്കുന്നത് എന്ന് എറണാകുളം കളക്ടർ ജാഫർ മാലിക് അറിയിച്ചു.

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ തണ്ണിമത്തന്‍ കൃഷിയില്‍ നൂറ് മേനി വിളവ് നേടി യുവകര്‍ഷകനായ ജെറി ജോയി. പാട്ടത്തിന് എടുത്ത രണ്ട് ഏക്കര്‍ കൃഷിയിടത്തില്‍ കിരണ്‍ ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്.ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള...

CHUTTUVATTOM

കോതമംഗലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ഉദേശം ഒന്‍പതുവയസ് പ്രായമുള്ള...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഒ പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

error: Content is protected !!