Connect with us

Hi, what are you looking for?

NEWS

എൻ്റെ നാട് എഡ്യുകെയര്‍ അവാർഡ്: വിദ്യാർഥികൾ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം: ഡോ.ദിലീപ്കുമാർ.

കോതമംഗലം: വിദ്യാർഥികൾ ആത്മധൈര്യവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരണമെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ ആർജവം ഉണ്ടായിരിക്കണം. ഒന്നും ഒന്നിൻ്റെയും അവസാനമല്ലെന്ന തിരിച്ചറിവുണ്ടാകണം. കണ്ണും കാതും ഉണ്ടായിട്ടും കാണാത്തവരും കേൾക്കാത്തവരുമായി കഴിയരുതെന്നും അദ്ദേഹം പറഞ്ഞു.
എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ എഡ്യുകെയര്‍ അവാർഡുകൾ സമ്മാനിക്കുകയായിരുന്നു ഡോ. ദിലീപ്കുമാർ. ചടങ്ങിൽ എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.


പ്രഫ.കെ.എം.കുര്യാക്കോസ്, കെന്നഡി പീറ്റർ, ജോർജ് അമ്പാട്ട്, പി.എ. പാദുഷ, ലിസി പോൾ, നിഷ ഡേവിസ്, റിൻസ് റോയി, വത്സ ജോർജ്, സി.കെ.സത്യൻ, ഡാമി പോൾ, സിസ്റ്റർ ലിസ് മരിയ, പി.പ്രകാശ് എന്നിവർ പ്രസംഗിച്ചു. മികച്ച വിദ്യാലയത്തിനുള്ള ഹൊറേസ് മാൻ അവാർഡ് സെന്റ് ജോർജ് എച്ച്എസ്എസ്, കോതമംഗലം. വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സിക്ക് കൂടുതല്‍ കുട്ടികൾക്ക് എ പ്ലസ് നേടിയ സ്‌കൂളിനുള്ള വിശ്വജ്യോതി പുരസ്‌കാരം സെന്റ് അഗസ്റ്റിൻസ് ജി എച്ച്എസ്എസ്. മികച്ച അടിസ്ഥാന സൗകര്യ സൗഹൃദ സ്‌കൂളിനുള്ള ഇൻഫ്രാപെക്സ് പുരസ്കാരം ശോഭന പബ്ലിക് സ്‌കൂള്‍. മികച്ച ശാസ്ത്ര സൗഹൃദ വിദ്യാലയത്തിനുള്ള ഡോ. എ.പി.ജെ.അബ്ദുള്‍ കലാം അവാർഡ് മാര്‍ ഏലിയാസ് എച്ച്എസ്എസ്, കോട്ടപ്പടി.


മികച്ച രക്ഷകർതൃ, വിദ്യാർഥി, അധ്യാപക, മാനേജ്‌മെന്റ് സൗഹൃദ സ്‌കൂൾ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്. മികച്ച പരിസ്ഥിതി സൗഹൃദ സ്‌കൂളിനുള്ള ഹരിതപ്രഭ അവാർഡ് ഫാ.ജോസഫ് മെമ്മോറിയല്‍ എച്ച്എസ്എസ്, പുതുപ്പാടി. മികച്ച വിദ്യാർഥി സൗഹൃദ സ്‌കൂള്‍: സെന്റ് ജോൺസ് എച്ച്എസ്എസ്, കവളങ്ങാട്. ഡിജിറ്റല്‍ സൗഹൃദ സ്‌കൂള്‍: മാര്‍ ബേസില്‍ എച്ച്എസ്എസ്.
കായിക സൗഹൃദ സ്‌കൂളിനുള്ള മിൽഖ സിങ് അവാർഡ് ഗവ. വിഎച്ച്എസ്എസ് , മാതിരപ്പിള്ളി.
ശിശു സൗഹൃദ വിദ്യാലയത്തിനുള്ള ചാച്ചാജി അവാർഡ് ഫാത്തിമ മാതാ എല്‍പി സ്‌കൂള്‍, കാരക്കുന്നം. സാമൂഹിക സേവന സൗഹൃദ സ്‌കൂളിനുള്ള വിനോഭ ബാവ അവാർഡ്: ലിറ്റില്‍ ഫ്‌ളവര്‍ എച്ച്എസ്, ഊന്നുകല്‍. പൂർവ വിദ്യാർഥി സംഘടന സൗഹൃദ സ്‌കൂള്‍: ടിവിജെ മെമ്മോറിയല്‍ എച്ച്എസ്എസ്, പിണ്ടിമന തുടങ്ങിയ സ്കൂളുകൾ അവാർഡുകൾ ഏറ്റുവാങ്ങി.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...