ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ‘ എൻ്റെ ആരോഗ്യം എൻ്റെ സമ്പത്ത്’ എന്ന പദ്ധതിയുടെ ഭാഗമായി ഈ അവധിക്കാലത്ത് ഒരു മാസം നീണ്ടു നിൽക്കുന്ന നൃത്തം, സംഗീതം, യോഗ, കരാട്ടെ എന്നിവയുടെ സൗജന്യ പരിശീലന കളരി ഊന്നുകൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരവിഷയങ്ങൾക്ക് കൂടി പ്രാധാന്യം കൊടുത്ത് ആരോഗ്യമുള്ള ഒരു തലമുറയ്ക്ക് തുടക്കം കുറിക്കാൻ ഇവിടെ ആരംഭിച്ച പദ്ധതിക്ക് സാധിക്കുമെന്ന് അറിയിച്ച് ഊന്നുകൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സി ജെ മാർട്ടിൻ ഉത്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് ശ്രീ എം.എസ് പൗലോസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജോയി പി മാത്യു, സജീവ് ഗോപാലൻ, തോമസ് പോൾ, ഗ്രേസി ജോൺ പരിശീലകരായ അഡ്വ. ജോർജ് ജോസഫ്, മിനി ദേവദാസ്, ദിവ്യ സുരേഷ്, റോസ് മരിയ ബിജു എന്നിവർ പ്രസംഗിച്ചു.
ഭരണസമിതി അംഗം ശ്രീ. ജോയി പോൾ സ്വാഗതവും ശ്രീ. സെക്രട്ടറി കെ കെ ബിനോയ് നന്ദിയും പറഞ്ഞു.