പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ ആന്റണി ജോൺ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ലോക്കൽ സെക്രട്ടറി എം എം ബക്കർ, യൂത്ത് കോർഡിനേറ്റർ ഹക്കീം ഖാൻ എന്നിവർ പ്രസംഗിച്ചു.
