Connect with us

Hi, what are you looking for?

NEWS

എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്തു

മാറാടി : എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി . ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന ആ യുവാവിന് വേണ്ടി ഉചിതമായ അനുസ്മരണമൊരുക്കാൻ ആ നാട് മുന്നിട്ടിറങ്ങുകയായിരുന്നു. ജൂൺ 2നാണ് എൽസ്റ്റൻ്റെ ഓർമ്മ ദിവസം. അന്നാണ് വായനശാലയുടെ ഉദ്ഘാടനം നടന്നത്.സൗത്ത് മാറാടിയിലെ SN ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 4 മണിക്ക്
ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്തു.

അഭി. ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലിത്ത അനുസ്മരണ പ്രഭാഷണം നടത്തി.മാറാടിയിലെ റിട്ടേർഡ് അധ്യാപകർ ചേർന്ന് ദീപം തെളിയിച്ചു.
മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. O.P.ബേബി, A. P. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ ശ്രീ. P. R. മുരളീധരൻ, മാറാടി പഞ്ചായത്ത്‌ അംഗങ്ങളായ ഷൈനി മുരളി, ജെയ്‌സ് ജോൺ, ലൈബ്രറി രക്ഷാദികാരികളായ M. P. ലാൽ, M. N. മുരളി, എൽസ്റ്റൺ ന്റെ സഹധർമ്മിണി ലിന്റാ, പിതാവ് ശ്രീ.T. V. അവിരാച്ചൻ, കനിവ് പാലിയേറ്റിവ് സെക്രട്ടറി K. S. മുരളി,തുടങ്ങിയർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി Adv. ബിനി ഷൈമോൻ അധ്യക്ഷതയും വഹിച്ചു.

സെക്രട്ടറി എൽദോസ് സാബു നന്ദി പറഞ്ഞു.ഒരു വലിയ പ്രതിസന്ധിഘട്ടത്തിലൂടെ നാട് കടന്നു പോയ സമയത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു എൽസ്റ്റൺ എബ്രഹാം .കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നു വാങ്ങിക്കൊടുക്കാനും രോഗം ബാധിച്ച് മരിച്ച മനുഷ്യരെ സംസ്കരിക്കാനും അയാൾ മുന്നിലുണ്ടായിരുന്നു.

കഴിഞ്ഞ ജൂൺ 2ന് വീട്ടിൽ കുഴഞ്ഞു വീണ് മരിക്കുമ്പോൾ അയാളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികഞ്ഞിരുന്നില്ല. വലിയ ഒരു നഷ്ടമാണ് എസ്റ്റണിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...