പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്ത് മനസ് കൊണ്ട് ഒരുമിച്ചു പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ജയഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണം ചെയ്തു. ജയഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻൻസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുജാത് എം.പി, ഫിനാൻസ് ഓഫിസർ സിറാജുദ്ധീൻ വി.ഇ എന്നിവർ സംബന്ധിച്ചു.
