Connect with us

Hi, what are you looking for?

NEWS

മേജർ രവിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസ്സാസ്റ്റർ മാനേജ്മെൻറ് ടീമിന് പരിശീലന ക്യാമ്പ് ഭൂതത്താൻകെട്ടിൽ നടന്നു.

കോതമംഗലം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങൾക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് ഇന്ന് (11.05.2022) രാവിലെ 9 മണി മുതൽ ഭൂതത്താൻകെട്ടിലുള്ള പെരിയാർ വാലിയുടെ ഹാളിൽ വച്ച് നടന്നു. മേജർ രവി നയിക്കുന്ന ക്യാമ്പിൻറെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. പറവൂർ ആസ്ഥാനമായുള്ള ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ്സ് ചാരിറ്റബിൾ സൊസൈറ്റിയാണ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്.

മലയിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തുടർച്ചയായുണ്ടാകുന്ന ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽദുരന്ത മേഖലകളിൽ സർക്കാർ സംവിധാനങ്ങൾക്ക് ഫലപ്രദമായി പ്രവർത്തിക്കുവാൻ കഴിയാത്ത അനേകം സന്ദർഭങ്ങൾ നേരിട്ട് അനുഭവമുള്ളതിൻറെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത മുഖത്ത് സർക്കാർ സംവിധനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് രൂപം നൽകിയതെന്ന് എം.പി. പറഞ്ഞു. ഫസ്റ്റ് എയ്ഡ്, പേഷ്യൻറ് റിക്കവറി, സി.പി.ആർ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ സേവനം ഏത് ദുരന്ത മേഖലയിലും, അടിയന്തിര സാഹചര്യങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഈ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. ഉദയഗിരി, കുമിളി, കോതമംഗലം, മൂന്നാർ എന്നിവിടങ്ങളിൽ നാലു ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും എം.പി. അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...