കോതമംഗലം ‘ബോധി ‘ കലാ സാംസ്‌കാരിക സംഘടനയുടെ ഇരുപത്തിനാലാമത് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിന് സമാപനം കുറിച്ചു. കലാ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഏഴു ദിവസമായി നടന്ന മത്സരത്തിൽ പ്രേക്ഷകർ തന്നെ വിധികർത്താക്കളായി. പ്രസിഡന്റ് ശ്രീ ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന അവാർഡ് ദാനം ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ കെ.കെ.ടോമി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ശങ്കരൻ നമ്പൂതിരി അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം സാഹിതിയുടെ “മുച്ചീട്ടു കളിക്കാരന്റെ മകൾ ” മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ ശ്രീ വിനോദ് കുണ്ടുകാട്, (ഒറ്റക്കണ്ണൻ പോക്കർ, മുച്ചീട്ടു കളിക്കാരന്റെ മകൾ ) മികച്ച സംവിധായകൻ ശ്രീ രാജീവൻ മമ്മിളി, നാടകം (കോഴിക്കോട് രംഗഭാഷയുടെ “മിഠായി തെരുവ് ” ) മികച്ച നടി ശ്രീമതി ജയശ്രീ മധുക്കുട്ടൻ, (മിഠായി തെരുവ് ),മികച്ച നാടക രചന ഹേമന്ത് കുമാർ. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായി തെരുവ്’ നേടി. ക്യാഷ് അവാർഡുകൾ ശ്രീ പി എ മീരാൻ പൂക്കുഴി വിതരണം ചെയ്തു. ചടങ്ങിൽ സംസ്ഥാന അവാർഡ് നേടിയ തിരക്കഥാകൃത്ത് ശ്രീ ആദർശ് സുകുമാരനെ ആദരിച്ചു. ബോധി സെക്രട്ടറി സോനു കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ഷിജോ ജോർജ്, ശ്രീ ഷാജി സരിഗ, ശ്രീ ഹേമന്ത് കുമാർ, ശ്രീ രാജീവൻ മമ്മിളി, എന്നിവർ സംസാരിച്ചു. ട്രഷറർ ശ്രീ പി സി സ്കറിയ നന്ദിയറിയിച്ചു. തുടർന്ന് കടക്കാവൂർ നടനസഭയുടെ “റിപ്പോർട്ട് നമ്പർ 79 ചിലർക്ക് ചിലത് പറയാനുണ്ട് ” നാടകം അരങ്ങേറി.