കോതമംഗലം :- സി പി ഐ എം കീരംപാറ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” നാടകത്തിന്റെ ടിക്കറ്റ് വിതരണം ആന്റണി ജോൺ എം എൽ എ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീമിന് നൽകി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ഒ കുര്യാക്കോസ്,സാബു വർഗീസ്,ഇ പി രഘു,എൻ വി ജോസ്,എം കെ സജീവ്,എൽദോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നാടകാവതരണത്തിന്റെ എഴുപതാം വാർഷികം പ്രമാണിച്ച് സാർവദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് നാടകം അവതരിപ്പിക്കുന്നത്.
