കവളങ്ങാട് : പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും, പൊതുസമ്മേളനവും നടത്തി. മാവുടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം മുന്‍ എം പി ജോയിസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ ബി മുഹമ്മദ് അദ്ധ്യക്ഷനായി. മുള്ളൂർക്കര മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
എരിയാ സെക്രട്ടറി ഷാജി മുഹമ്മദ് സ്വഗതം പറഞ്ഞു. പി എൻ ബാലകൃഷ്ണൻ, കെ സി അയ്യപ്പൻ, കെ റ്റി അബ്രഹാം, നിർമ്മല മോഹനൻ എ എ അൻഷാദ്, എം എം ബക്കർ ,ഖദീജ മൈതീൻ, ഒ ഇ അബ്ബാസ്, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
You must be logged in to post a comment Login