കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിൻ്റെ സഹകരണത്തോടെ വിവിധ ഡോക്‌ടർമാർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
തങ്കളം ഐ എം സി എ ഹാളിൽ ചേർന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗ്ഗീസ്, കൗൺസിലർമാരായ കെ എ നൗഷാദ്, മിനി ബെന്നി,സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഐ. ബാബു, കാലടി സർവ്വകലാശാല റിട്ട. രജിസ്ട്രാർ ജേക്കബ് ഇട്ടൂപ്പ്, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ പി എ ചെറിയാൻ, കുര്യാക്കോസ് മണിയാട്ടുകുടി, തോമസ് കെ പി, ജോയി പള്ളിമാലിൽ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം ട്രാഫിക് എസ്.ഐ ബഷീർ സി. പി മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷൻ ക്ലാസിലും മെഡിക്കൽ ക്യാമ്പിലും നിരവധി പേർ പങ്കെടുത്തു.
