കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീണതിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപെട്ട്
ബിജെപി നേരിയമംഗലം, നെല്ലിമറ്റം മേഖലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും മാർച്ചും നടത്തി. കെട്ടിടം നിർമ്മാണത്തിലെയും, കെട്ടിടം പണിയുന്ന സ്ഥലം വാങ്ങിയതിലെയും അഴിമതികൾ ഇ ഡി അന്വേഷണത്തിലൂടെ വെളിച്ചത്തു കൊണ്ടുവരണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു, കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ 35000( മുപ്പത്തിഅയ്യായിരം ) സ്ക്വയർ ഫീറ്റ് കെട്ടിടം പതിനേഴര കോടി രൂപ ചെലവിൽ നിർമ്മിച്ചു കൊണ്ടിരിക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുണ്ടായി. ഉദ്ഘാടനത്തിനു മുൻപായതിനാൽ വലിയ ആൾനാശം ഒഴിവായി മലബാർ കൺസ്ട്രക്ഷൻ എന്ന കടലാസ് കമ്പനിയെ ആണ് ടെണ്ടർ പോലുമില്ലാതെ പണി ഏൽപ്പിച്ചിരുന്നതീലെ അഴിമതിയും അഴിമതി നടത്തി സഹകാരികളുടെ പണം കട്ടുമുടിച്ച ഭരണസമിതിക്കും മലബാർ കൺസ്ട്രക്ഷൻ കമ്പനിക്കും എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളുന്നത് വരെ തുടർ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് അരുൺ നെല്ലിമറ്റം അധ്യക്ഷത വഹിച്ച സായാഹ്ന ധർണ സമരം ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഈ ടി നടരാജൻ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.നേര്യമംഗലം മേഖല പ്രസിഡണ്ട് ഇ എം സഞ്ജീവ് സ്വാഗതവും മുൻ മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സൂരജ് ജോൺ, മുൻ വൈസ് പ്രസിഡണ്ട് പിജി ശശി വൈസ് പ്രസിഡണ്ട് മാരായ ഓ എൻ ഗിരി വിജയൻ ആവോലിചാൽ ജനറൽ സെക്രട്ടറി വിഷ്ണു കൃഷ്ണൻ സെക്രട്ടറി ജയശ്രീ അശോകൻ മുതിർന്ന ബിജെപി പ്രവർത്തകനായ പി എ പാപ്പു സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു വരും ദിവസങ്ങളിൽ തുടർ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി പ്രഖ്യാപിച്ചു. നെല്ലിമറ്റം മേഖലാ പ്രസിഡണ്ട് പി കെ രാജേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
ചിത്രം : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീണതിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപെട്ട് നേര്യമംഗലത്ത്
ബിജെപി നടത്തിയ പ്രതിഷേധ റാലി.
