Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിനെ പങ്കെടുപ്പിച്ച് അവലോകനയോഗം ; പഞ്ചായത്തില്‍ ജാഗ്രത നിര്‍ദ്ദേശം

നെല്ലിക്കുഴി ; കോതമംഗലം താലൂക്കില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തില്‍ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിനെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്രഞ്ജിനി രവി അദ്ധ്യക്ഷയായ യോഗത്തില്‍ ചെറുവട്ടൂര്‍ പ്രാധമികആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജെറിന്‍ ജെറാള്‍ഡ് ബോധവല്‍ക്കരണ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശമാണ് യോഗം മുന്നോട്ട് വച്ചത്.

പഞ്ചായത്തില്‍ കോവിഡ് 19 ന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലങ്കിലും വിദേശത്ത് നിന്നെത്തിയ 19 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ ഉണ്ടന്ന് ഡോക്ടര്‍ ജെറിന്‍ പറഞ്ഞു.ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണം ഇല്ല ഇവര്‍സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ് ഉളളത്. വീടുകളില്‍ കയറി ഇറങ്ങിയുളള ബോധവല്‍ക്കരണം കോവിഡ് 19 ന് ഉചിതമല്ല. പരമാവധി വീടുകളില്‍ കഴിയുകയും ശുചിത്വം പാലിക്കുകയും കൈകള്‍ ഇടക്കിടെ കഴുകി വൃത്തിയാക്കുകയും ,ധാരാളം വെളളം കുടിക്കുകയും സംശയമുളളവരുമായി 3 അടി അകലം പാലിക്കുകയും അവരുമായി സംസാരിക്കുബോള്‍ പ്രധിരോധ മാസ്ക്ക് ധരിക്കുകയും വേണമെന്ന നിര്‍ദ്ദേശം അവര്‍ മുന്നോട്ട് വച്ചു.


യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത് വൈസ് പ്രസിഡന്‍റ് എ.ആര്‍ വിനയന്‍,ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍ മാന്‍ സഹീര്‍ കോട്ടപറബില്‍,സി.ഇ നാസ്സര്‍,‍ താഹിറ സുധീര്‍,മൃദുല ജനാര്‍ദ്ദനന്‍, സത്താര്‍ വട്ടക്കുടി,എം.ഐ നാസ്സര്‍ എം.എ ഷിഹാബ്,ആസിയ അലിയാര്‍ ,സല്‍മ ലെത്തീഫ് .ഗ്രാമപഞ്ചായത്ത് സെക്രട്ടറി , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യഭ്യാസസ്ഥാപന മേധാവികള്‍ വ്യാപാരി നേതാക്കള്‍, അംങ്കനവാടി പ്രവര്‍ത്തകര്‍ ആശാവര്‍ക്കര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. കോവിഡ് 19 ജാഗ്രത പാലിക്കാനും നാളെ മുതല്‍ പഞ്ചായത്തില്‍ എംബാടും മൈക്കിലൂടെ ബോധവല്‍ക്കര ണം നടത്താനും, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കാനും ,മറ്റ് ഭാഷകളില്‍ ബോധവല്‍ക്കരണ സന്ദേശം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടത്താനും അവലോകന യോഗം തീരുമാനം എടുത്തു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!