വടാട്ടുപാറ: ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളനവീകരണത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീ പൊയ്ക മഹാദേവന്റെ ആറാട്ട് ചടങ്ങ് നടക്കുന്ന പത്മതീര്‍ത്ഥക്കുളത്തിന്റെ നിര്‍മ്മാണം ഭക്തജനങ്ങളുടേയും ഗ്രാമവാസികളുടേയും ചിരകാല സ്വപ്നമാണ്. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്രക്കുളത്തിന്റെ നവീകരണം പ്രദേശത്തിന്റെ ജലദൗര്‍ലഭ്യതയ്ക്ക് ഒരു ശാശ്വതപരിഹാരമാണ്.
ഉദ്ഘാടന സമ്മേളനത്തില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി വാര്‍ഡ്‌മെമ്പര്‍മാരായ MK രാമചന്ദ്രന്‍,ഭാഗ്യലക്ഷ്മി രാജന്‍, സല്‍മ ഷാനവാസ് കവിത ഗോപകുമാര്‍, ക്ഷേത്രം പ്രസിഡന്റ് അനീഷ് ഉടുമ്പനാട്ട് സെക്രട്ടറി CT ലാലു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.
പദ്ധതി വിശദീകരണം ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിസ്മി ഷഫ്‌ന അസി. എഞ്ചിനീയര്‍ ശ്രീ ജോഷി സിറിയക് ഓവര്‍സിയര്‍ മാരായ ശരണ്യ ശശികുമാര്‍, വിനുമോള്‍ എന്നിവര്‍ നടത്തി. ക്ഷേത്രക്കുള നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് കോണ്‍ട്രാക്ടര്‍ ജോയി V പറഞ്ഞു.






















































