കോതമംഗലം – സംസ്ഥാന സർക്കാർ നവകേരളം പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള കർമ്മ പദ്ധതിയാണ് ഹരിത കേരള മിഷൻ.മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഇതിനു വേണ്ടി കീരംപാറ പഞ്ചായത്തിൽ ക്ലീൻ കീരംപാറ – ഗ്രീൻ കീരംപാറ പരിപാടി ആരംഭിക്കുകയാണ്. പരിപാടിയുടെ ഉദ്ഘാടനം വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര,ലിസി ജോസഫ്,പഞ്ചായത്ത് അംഗങ്ങളായ സിനി ബിജു,മഞ്ജു സാബു,ജിജോ ആന്റണി,ബേസിൽ ബേബി,മാമച്ചൻ ജോസഫ്,ബീന റോജോ,ഗോപി എം വി,ആശാമോൾ ജയപ്രകാശ്,ലിസി ജോസ്,വി കെ വർഗീസ്,അൽഫോൺസാ സാജു,സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി,സി പി ഐ എം കീരംപാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ഓ കുര്യാക്കോസ്,കീരംപാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനോയ് പീറ്റർ,സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് കെ എസ് ജ്യോതികുമാർ,കേരള കോൺഗ്രസ് (എം) കീരംപാറ മണ്ഡലം പ്രസിഡന്റ് എ കെ കൊച്ചുകുറു,കേരള കോൺഗ്രസ് (ജേക്കബ്) കീരംപാറ മണ്ഡലം പ്രസിഡന്റ് മാമച്ചൻ പി എ,കേരള കോൺഗ്രസ് (ജോസഫ്) കീരംപാറ മണ്ഡലം പ്രസിഡന്റ് ജോജി സ്ക്കറിയ,സി ഡി എസ് ചെയർപേഴ്സൺ ഗ്രേസി ബേബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ സ്വാഗതവും സെക്രട്ടറി ജയശ്രീ നന്ദിയും പറഞ്ഞു.
