Connect with us

Hi, what are you looking for?

EDITORS CHOICE

സിവിൽ പോലീസ് ഓഫീസർ അജീഷിന് ഈ പൂക്കളത്തിന് പുനർജനിയുടെ സുഗന്ധം.

കോതമംഗലം : മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ രാജഗിരി ആശുപത്രിയിലെ രണ്ടാം ഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിന് മുൻപ് ഓണക്കോടി ധരിച്ച് ആശുപത്രിയിൽ പൂക്കളമൊരുക്കുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം കൂടി പൂക്കളമിട്ടു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്ന അജീഷ് പോൾ ശസ്ത്രക്രിയ ഉൾപ്പടെയുള്ള 24 ദിവസത്തെ ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ജൂണിൽ ആശുപത്രി വിട്ടിരുന്നു.

ജീവൻ രക്ഷിക്കാൻ നടത്തിയ ആദ്യഘട്ട ശസ്ത്രക്രിയയിൽ ഡോക്ടർമാർ അജീഷിന്റെ പൊടിഞ്ഞു പോയ തലയോട്ടിയുടെ ഭാഗങ്ങൾ നീക്കം ചെയ്തു. രക്ഷപെടുത്തുവാൻ പറ്റിയ ചെറിയൊരുഭാഗം സൂക്ഷിച്ചുവച്ചു. ഇത്തരത്തിൽ പരുക്കേറ്റ തലയോട്ടിയെ പുനർനിർമ്മിക്കുന്ന ക്രേനിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം കഴിഞ്ഞയാഴ്ച വിധേയനായത്. അക്രമത്തിൽ തകർന്ന് നഷ്ടപ്പെട്ട തലയോട്ടിയുടെ ഭാഗങ്ങൾ 3ഡി പ്രിന്റിംഗ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി പുനർനിർമ്മിച്ചാണ് സ്ഥാപിച്ചത്.

രാജഗിരി ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ, ഡോ. ജോ മാർഷൽ ലിയോ, ഡോ. മനോജ് നാരായണപ്പണിക്കർ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.ആലുവ രാജഗിരി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം ചേർന്ന് പുക്കളമിട്ടാണ് അദ്ദേഹം ചികിത്സ കഴിഞ്ഞ് തൊടുപുഴയിലെ വിട്ടിലേക്ക് മടങ്ങിയത്.

You May Also Like

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

AGRICULTURE

കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ...

EDITORS CHOICE

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ...

AGRICULTURE

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

error: Content is protected !!