കോതമംഗലം ; പ്രണയകുരുക്കില്‍ പെട്ട് മയക്ക് മരുന്ന് കേസില്‍ പിടിക്കപെട്ട അക്ഷയ ഷാജി (22) യുടെ പാളിപോയ ജീവിതം തിരികെ പിടിക്കാന്‍ സഹായവാഗ്ദാനവുമായി സ്കൂള്‍ പിടിഎ രംഗത്ത്.
പെണ്‍കുട്ടികള്‍ അടക്കം മാരക മയക്കുമരുന്ന് ലോബിയുടെ കെണിയില്‍ വീണ അവസാനത്തെ പെണ്‍കുട്ടിയായി അക്ഷയ മാറണം എന്ന സന്ദേശം ഉയര്‍ത്തിയാണ് റിമാന്‍റില്‍ കഴിയുന്ന അക്ഷയ ഷാജിയെ രക്ഷപെടുത്തി തുടര്‍ ചികിത്സയും,ഉപരി പഠനവും പൂര്‍ത്തിയാക്കാന്‍ പ്ലസ് ടു പഠിച്ചിറങ്ങിയ ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ പി ടി എ പ്രസിഡന്‍റ് അടക്കമുളളവര്‍ രംഗതതത് വന്നിട്ടുളളത്.
2017 ല്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അക്ഷയ കോതമംഗലം എം എ കോളേജില്‍ 80% മാര്‍ക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും തുടര്‍ പഠനത്തിനായി വിദേശത്തേക്ക് പോകാനായുളള 6 മാസത്തെ IELTS കോഴ്സിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ പഠനത്തിനായി ചേരുകയും ചെയ്തിരുന്നു .
മൂന്ന് മാസത്തിന് ശേഷം സോഷ്യല്‍ മീഡിയ വഴി പരിചയപെട്ട തൊടുപുഴ സ്വദേശിയും മയക്ക് മരുന്ന് കേസില്‍ പിടിക്കപെട്ടതുമായ യൂനസ് റസാഖുമായി പ്രണയത്തില്‍ ആവുകയും ചെയ്തിരുന്നു .എന്നാല്‍ മയക്ക് മരുന്നിന് അടിമയായ യൂനസ് പിന്നീട് അക്ഷയയുടെ പഠനം പോലും അനുവദിക്കാതെ സൗഹൃദം നടിച്ച് നിഴല്‍ പോലെ ഒപ്പം കൂട്ടുകയായിരുന്നു.
ഇതിനിടെ മയക്ക് മരുന്ന് അടക്കം അക്ഷയക്ക് യൂനസ് നല്‍കിയിരുന്നതായി മാതാപിതാക്കള്‍ സംശയിക്കുന്നു.
6 മാസമായി തൊടുപുഴയില്‍ രണ്ട് ടെക്സ്റ്റൈല്‍സില്‍ അക്ഷയ ജോലിക്ക് കയറിയിരുന്നു.ഇതില്‍ നാല് മാസം ആണ് അക്ഷയ ജോലിക്ക് എത്തിയിരുന്നതെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.അവസാനത്തെ രണ്ട് മാസം യൂനസിന്‍റെ മാനസീക പീഠനത്തിലും ഭീഷണിക്ക് മുന്നിലും അക്ഷയ യൂനസിന്‍റെ കസ്റ്റഡിയില്‍ ആവുകയായിരുന്നു.അക്ഷയയുടെ ഫോണ്‍ അടക്കം ഇയാള്‍ തട്ടിയെടുക്കുകയും ഉപയോഗിച്ച് വരികയും ചെയ്തിരുന്നു .യൂനുസ് പോകുന്ന ഇടങ്ങളില്‍ സ്നേഹം നടിച്ച് അക്ഷയയെ ഒപ്പം കൂട്ടിയിരുന്നു.ഇതാണ് മയക്ക് മരുന്ന് കേസില്‍ പെടാന്‍ ഇടയാക്കിയത് .
അക്ഷയ ഭീഷണിക്കും പീഠനത്തിനും ഇരയായിട്ടുളളതായും അക്ഷയക്ക് യൂനുസ് മയക്ക് മരുന്ന് നല്‍കിയിരുന്നതായും അക്ഷയയുടെ മാതാപിതാക്കള്‍ സംശയിക്കുന്നു.
പനിയും,വിറയലും ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് അക്ഷയ അഞ്ച്ദിവസം തൊടുപുഴ യിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.എന്നാല്‍ ഡോക്ടറുടെ പോലും അനുമതി ഇല്ലാതെ യൂനുസ് ബലമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് റൂമില്‍ എത്തിയതും ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിര്‍ധനരായ ഈ മാതാപിതാക്കള്‍ക്ക് രണ്ട് പെണ്‍മക്കളാണുളളത്.ഏക സഹോദരിയും ഈ സ്കൂളില്‍ നിന്നും മികച്ച മാര്‍ക്കോടെ പ്ലസ് ടു പാസായി ഉപരി പഠനത്തിലാണുളളത്.
ഉപരി പഠനത്തിനായി വിദേശത്തേക്ക് അക്ഷയയെ പറഞ്ഞയക്കാന്‍ ആഗ്രഹിച്ച ഇവരുടെ കുടുബത്തേയും ചതിയില്‍ പെട്ട അക്ഷയയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയും ഉപരി പഠനത്തിന് സാഹചര്യം ഒരുക്കുകയും,വിദ്യാര്‍ത്ഥികള്‍ ഇത്തരം ചതികുഴികളില്‍ പെടുന്നത് ബോധവല്‍കരിക്കുകയും ചെയ്യുക എന്നതാണ് പി ടി എ ലക്ഷ്യം വയ്ക്കുന്നതെന്ന് ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ അറിയിച്ചു.