×
Connect with us

CHUTTUVATTOM

കൊറോണയെ ചെറുക്കാൻ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ. ഹെൽപ്പ്സെൽ സേവനം ഒരുക്കുന്നു

Published

on

നെല്ലിക്കുഴി : മഹാമാരിയായ കോവിഡ്  19നെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളോട് ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ.യും കണ്ണിചേരുന്നു.
സ്കൂളിലെ കുട്ടികൾ, രക്ഷിതാക്കൾ എന്നിവരിലേക്ക് ആരോഗ്യ വകുപ്പുമായി ചേർന്ന് ശാസ്ത്രീയമായ ബോധവൽക്കരണവും ജാഗ്രതാ മാർഗ്ഗ നിർദ്ദേശവും നവമാധ്യമങ്ങളുടെയടക്കം സഹായത്തോടെ എത്തിക്കുന്നതിനാണ് പ്രഥമപരിഗണന.

അതോടൊപ്പം ഈ വിദ്യാലയ പരിധിയിലെ കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായിട്ടുള്ള ആരെങ്കിലും മുൻകരുതലിന്റെ ഭാഗമായി ഏതെങ്കിലും കാരണത്താൽ ക്വാറന്റയിൻ നിർദ്ദേശിക്കപ്പെടുന്നുണ്ട് എങ്കിൽ അത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നവർക്ക് വീട്ടിലെസ്വയംനിരീക്ഷണ കാലത്ത് ഭക്ഷണം, മരുന്ന്, അടിസ്ഥാന ആവശ്യങ്ങൾ എന്നിവയുടെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും
പഞ്ചായത്ത് അധികൃതരുടേയും മാർഗ്ഗനിർദ്ദേശാനുസരണം ഇടപെട്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന പ്രത്യേക ഹെൽപ്പ് സെൽ സംവിധാനമാണ് സ്കൂൾ
PTA യുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്നത്. ആവശ്യാനുസരണം അവധിക്കാലത്തുടനീളം പ്രവർത്തിയ്ക്കുന്ന തരത്തിലായിരിക്കും ഹെൽപ്പ് സെല്ലിന്റെ പ്രവർത്തനം ക്രമീകരിക്കുന്നത്.

ഇതിനായി സ്കൂളിലെ PTAഭാരവാഹികൾ അധ്യാപകർ, എസ്.എം.ഡി.സി. അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വാധ്യാപകർ, സ്കൂൾ സെക്യൂരിറ്റി കൗൺസിൽ പ്രതിനിധികൾ, നാട്ടിലെ ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ ഉൾപ്പെടുന്ന കൂട്ടായ്മകളുടെ സന്നദ്ധ സേവനവും വിഭവശേഷിയും ഹെൽപ്പ് സെൽ പ്രവർത്തനത്തിനായി പ്രയോജനപ്പെടുത്തും.
24 മണിക്കൂറും ലഭിക്കുന്ന തരത്തിലായിരിക്കും
ഹെൽപ്പ് സെൽ സേവനം.

കോതമംഗലം നിയോജക മണ്ഢലത്തിലെ ആദ്യത്തെ മികവിന്റെ വിദ്യാലയമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും കൊറോണ ഭീതിയിൽ നിന്നും വിമുക്തമാക്കി ആരോഗ്യ സുരക്ഷാബോധവും ആത്മവിശ്വാസവും പകരുന്നതിനാണ്
ഈ ഹെൽപ്പ്സെൽ പ്രവർത്തനത്തിലൂടെ PTA ലക്ഷ്യമിടുന്നത്.

താഴെകൊടുക്കുന്ന ഹെൽപ്പ്സെൽ നമ്പറുകളിൽ ബന്ധപ്പെട്ട് ഏതുസമയത്തും സേവനം ആവശ്യപ്പെടാം. വളർച്ചയിൽനിന്നും വളർച്ചയിലേക്ക് മുന്നേറുന്ന ഈ വലിയ വിദ്യാലയത്തിന് അതിന്റെ ഭാഗമായി നിലകൊള്ളുന്ന കുട്ടികളെയും രക്ഷിതാക്കളെയും ലോക ദുരന്തമായ മഹാമാരിയുടെ കാലത്ത് യാതൊരുവിധ തളർച്ചയും വരാതെ കാത്തു രക്ഷിയ്ക്കാനുള്ള സ്ഥാപനപരമായ ഉത്തരവാദിത്വമുണ്ട്. ആ ലക്ഷ്യത്തിലും സാമൂഹിക പ്രതിബദ്ധതയിലുമാണ് പൊതുവിദ്യാലയമെന്ന സാമ്പത്തിക പരിമിതികൾക്കിടയിലും ഹെൽപ്പ്സെൽ പ്രവർത്തനവുമായി PTA മുന്നിട്ടിറങ്ങുന്നത്.

മാരകമായ നോവൽ കൊറോണ വൈറസിനെ തുരത്താനുള്ള ലോകജനതയുടെ മഹായുദ്ധത്തിൽ ഇന്ത്യയോടൊപ്പം, കേരളത്തോടൊപ്പം, നിങ്ങൾ ഓരോരുത്തർക്കുമൊപ്പം ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളുമുണ്ടാകും..
പ്രിയരേ,നമുക്ക് ഒറ്റക്കെട്ടായി മഹാവിപത്തായ കൊറോണയെ ചങ്കുറപ്പോടെ നേരിടാം…

ഹെൽപ്പ്സെൽ ഫോൺ നമ്പറുകൾ:👇👇👇👇👇

1.9633272889- PTA President
2. 9400648091- PTA Vice Presi:
3.9562979053-MPTA President
4 .9497276977- Staff Sec: HSS 5.9947977894- Staff Sec: HS
6.8113859711-Teachers Rep:
7. 9074305593- PTA Membr
8. 99468O7566- ” Mbr
9. 9446885427 – ” Mbr
10.9447054532 – ” Mbr 11.9495673936-SMDC Chair:
12. 9447872127- PSA Presi:
13. 94462 08733- ExPTA Presi:
14. 9847547082- Secu: Co: Rep
15. 7907873211-SportsTeacher
(പി.എം.റഷീദ / കെ. മൈമൂന
പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ്സ് )

CHUTTUVATTOM

മാർ ബസേലിയോസ് നഴ്സിംഗ് കോളേജിന്റെ 20ാം വാർഷികം ആഘോഷിച്ചു.

Published

on

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി അനുവദിച്ച അധിക ബാച്ചിന്റെയും നഴ്സിംഗ് കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും, സ്റ്റുഡന്റ് യൂണിയന്റെയും ഉദ്ഘാടനം മുൻ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിൽ അദ്ധ്യക്ഷത വഹിച്ചു.മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ആ മുഖപ്രസംഗം നടത്തി.

കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, കേരള നഴ്സിംഗ് കൗൺസിൽ മെമ്പർ എം.എം. ഹാരിസ്, കെ.എ. നൗഷാദ്, കെ.എ. ജോയി,എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ചെറിയ പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി, നഴ്സിംഗ് കോളേജ് പ്രൻസിപ്പാൾ സെല്ലിയാമ്മ കുരുവിള, നഴ്സിംഗ് സ്കൂൾ പ്രൻസിപ്പാൾ ജൂലി ജോഷ്വ . എം എസ് എൽദോസ് , ടി.കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.

Continue Reading

CHUTTUVATTOM

കോതമംഗലം താലൂക്കിലെ അങ്കന്‍വാടികളില്‍ അമൃതംപൊടി വിതരണം നിലച്ചതായി പരാതി

Published

on

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

 

Continue Reading

CHUTTUVATTOM

പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു

Published

on

പൈങ്ങോട്ടൂര്‍ : ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു. കോളേജ് പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സാജു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആശ എന്‍.പി അധ്യക്ഷത വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന്‍ ‘ചിമിഴ്’ പ്രകാശനം ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലവും, 2019-20 അധ്യയന വര്‍ഷത്തെ മാഗസിന്‍ ‘മുക്കൂറ്റി’ പ്രകാശനം ഗുരു ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭ ശശി രാജും നിര്‍വഹിച്ചു. മാനേജര്‍ ജോമോന്‍ മണി,പ്രസിഡന്റ് സുരേന്ദ്രന്‍ ആരവല്ലി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീനി എം.എസ്, പി.റ്റി. എ വൈസ് പ്രസിഡന്റ് ഫീനിക്‌സ് സാല്‍മോന്‍, മുന്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് തകിടിയില്‍, ചെയര്‍മാന്‍ ജിതിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Continue Reading

Recent Updates

CRIME8 hours ago

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട്...

NEWS9 hours ago

അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ...

NEWS1 day ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS1 day ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS1 day ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS3 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS3 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS3 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS4 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS4 days ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS4 days ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS4 days ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS5 days ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS5 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS6 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

Trending