കോതമംഗലം: ചെറുവട്ടൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഞ്ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചെറുവട്ടൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി. എൻ സനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിക്കുഴി കൃഷി ഓഫീസർ ജിജി ജോബ് കർഷകർക്ക് ക്ലാസെടുത്തു.
ലൈബ്രറി കൗൺസിൽ അംഗം സി.പി മുഹമ്മദ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ റ്റി എം റഷീദ്, എൻ എം ഏലിയാസ് , ലൈബ്രറിയൻ കെ സി അയ്യപ്പൻ കുട്ടി, ലൈബ്രറി സെക്രട്ടറി സുരേഷ് , ലൈബ്രറി വൈസ് പ്രസിഡൻ്റ് എം.എം സലിം എന്നിവർ പ്രസംഗിച്ചു.
