കോതമംഗലം: ചേലാട് – വേട്ടാമ്പാറ റോഡിൽ മാലിപ്പാറ പള്ളി മുതൽ പരപ്പൻചിറ വെയ്റ്റിങ്ങ് ഷെഡ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി 750 എം സ്ക്വയർ വിസ്തൃതിയിൽ ഇൻ്റർ ലോക്കും,ബാക്കി ടാറിങ്ങും നടത്തിയാണ് നവീകരിക്കുന്നത്. സ്ഥിരമായി റോഡിന് തകർച്ച സംഭവിക്കുന്ന പ്രദേശമാണിത്. നവീകരണ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.
