കുട്ടമ്പുഴ : കുടുംബശ്രീക്ക് അധിക സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് സി.ഡി.എസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനേയും, സെക്രട്ടറിയേയും തടഞ്ഞു വച്ചു. പോലീസ് സംരക്ഷണം നൽകിയില്ലന്ന് പരാതി. നിലവിൽ പഞ്ചായത്തിൽ ഒരു റൂം സി.ഡി.എസ് ചെയർ പേഴ്സണായി നീക്കി വച്ചിട്ടുണ്ട്. ഇതു കൂടാതെ മറ്റ് മുറികളും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രസിഡന്റ് , സെക്രട്ടറി എന്നിവരുടെ ക്യാബിനിലെത്തി സ്ത്രീകളും, പുരുഷമാരുമടങ്ങുന്ന സംഘം മുദ്രാവാക്യം വിളിക്കുകയും, ഭീക്ഷണി മുഴക്കുകയും ചെയ്തത്. സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സി.പി.എമ്മിൽ നിന്നും രണ്ടു പേർ (ജൂനിയർ , സീനിയർവിഭാഗം നേതാക്കളുടെ ) മൽസര രംഗത്തുണ്ടാകുകയും ജൂനിയർ വിഭാഗത്തിലെ വ്യക്തി തെരഞ്ഞടുക്കപ്പെടുകയുമാണുണ്ടായത്. എന്നാൽ സർക്കാർ ശമ്പളം പറ്റുന്നവരോ, മറ്റ് ആനുകൂല്യങ്ങൾ പറ്റുന്നവർക്കോ ചെയർ പേഴ്സണാകാൻ യോഗ്യതയില്ല. ഇത്തരത്തിൽ വിജയിച്ച സി.ഡി.എസ് ചെയർ പേഴ്സണിനെതിരെ എതിർ സ്ഥാനാർഥി പരാതി നൽകിയിരിക്കുകയാണ്. ഇവർ റേഷൻ ഷോപ്പുടമയും, സർക്കാർ ശമ്പളം കൈപ്പറ്റി വരുന്നവരുമാണ്. പഞ്ചായത്തിൽ നടന്ന നാടകീയ സംഭവങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന് ഭീക്ഷണിയുമുണ്ടായതായി പരാതിയുണ്ട്. ആദിവാസി വിഭാഗത്തിലെ പ്രസിഡന്റിനെ വഴിനടത്തില്ലന്നായിരുന്നു പ്രാദേശിക നേതാക്കളുടെ ഭീക്ഷണി. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലന്ന് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി അറിയിച്ചു. കുടുംബശ്രീയുടെ ഓഫീസ് കെയ്യേറി പൂട്ടിയിട്ടില്ലന്നും, മറ്റ് മുറികൾ കൂടി ചോദിച്ചത് ഭരണ സമിതി അനുവദിച്ചില്ല എന്നതിന്റെ പേരിലാണ് സി.പി.എമ്മിന്റേയും, കുടുംബശ്രീ പ്രവർത്തകരുകയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ അനധികൃതമായി പ്രവേശിച്ച് സമരം നടത്തിയതെന്നും, സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ആവശ്യപ്പെട്ടു.