കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ബസ് ടെര്‍മിനലില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്റ്റ് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിന്റെയും കെഎസ്ആര്‍ടിസി കോതമംഗലം യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തുന്ന പദ്ധതി കേരളത്തില്‍ ആദ്യമാണെന്നും, മാതൃക പരമായ പ്രവര്‍ത്തനമാണെന്നും എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ ഡിപിആര്‍ യോഗത്തില്‍ എംഎല്‍എ പ്രകാശനം ചെയ്തു.
ആദ്യഘട്ടം എന്ന രീതിയില്‍ ഹരിതവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നല്കി, കൂടാതെ സോളാര്‍ ലൈനിങ്, കാര്‍ബണ്‍ ന്യൂട്രല്‍ സീറോ എമിഷന്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള സമയബന്ധിതമായി നടപ്പിലാക്കും കാലാവസ്ഥാ വ്യതിയാനം അതിനു കാരണമായ ആഗോളതാപനം ഹരിത ഗൃഹ വാതക പ്രവാഹം എന്നിവ സംബന്ധിച്ചും കാര്‍ബണ്‍ ന്യൂട്രല്‍ നൈറ്റ് സീറോ എമിഷന്‍ ബോധവല്‍ക്കരണ സംബന്ധിച്ചും പദ്ധതികള്‍ നടപ്പിലാക്കും.
പദ്ധതി നിര്‍വഹണം കോട്ടപ്പടിമാര്‍ ഏലിയാസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് നടത്തുന്നത്. യോഗത്തില്‍ മാര്‍ ഏലിയാസ് കോളേജ് ബോര്‍ഡ് പ്രസിഡന്റ് ഫാ. ജോസ് പരത്തുവയലില്‍,കോളേജ് മാനേജര്‍ സുനില്‍ ജോസഫ്, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോസഫ് മൂലയില്‍, ബേബി പൗലോസ്, എടിഒ ജെ നിജാമുദീന്‍, സൂപ്രണ്ട് ബിജി ജോസ്, ചാര്‍ജ് മാന്‍ സി മോന് എ ഡി. മാര്‍ ഏലിയാസ് കോളേജിലെ വിദ്യ വി. വി, ലിജോ. ടി. ജോര്‍ജ് ( എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ്) മുഹമ്മദ് യാസീന്‍, ആതിര. എം (എന്‍.എസ്.എസ് വോളണ്ടിയേഴ്സ്) എന്നിവര്‍ പങ്കെടുത്തു.






















































