Connect with us

Hi, what are you looking for?

NEWS

ചെങ്കരയിൽ നിയന്ത്രണം വിട്ട കാർ പെരിയാർവലി കനാലിൽ വീണു

കോതമംഗലം:ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണം വിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ പെരിയാർവാലി കനാലിലേക്ക് വീഴുകയായിരുന്നു. പാലത്തിനും കുറ്റികാടുകൾക്കും മരത്തിനുമിടയിലൂടെ പാഞ്ഞ കാർ ഉയർന്നു പൊങ്ങിയശേഷം അൻപത് അടിയോളം താഴ്ചയിൽ വെള്ളത്തിൽ പതിക്കുകയായിരുന്നു. കാറിൽ നിന്നും ദമ്പതികൾക്ക് ഉടൻ പുറത്തിറങ്ങാൻ കഴിഞ്ഞതിനാലാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. ഈ സമയം അതുവഴി കടന്നുപോകുകയായിരുന്ന ഒരു സംഘം യുവാക്കൾ കനാലിൽ ഇറങ്ങിയാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവർക്കും ചെറിയ പരിക്ക് മാത്രമാണുള്ളത്. കാറോ ,ദമ്പതികളോ ഒഴുക്കിൽപ്പെടാതിരുന്നതും കനാലിൽ വീഴുന്ന തിന് മുമ്പ് മരത്തിൽ തട്ടാതിരുന്നതും രക്ഷയായി.

You May Also Like

NEWS

കോതമംഗലം: റോഡരികിൽ കരിക്കുവിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി കരിക്ക് കച്ചവടം ചെയ്തിരുന്ന യുവതി മരിച്ചു; കോതമംഗലത്തിന് സമീപം കുത്തുകുഴിയിലാണ് സംഭവം. നെല്ലിമറ്റത്ത് വടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ശുഭ (33)യാണ് മരിച്ചത്. കടയിൽ...

NEWS

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ ആദിത്യൻ സുരേന്ദ്രൻ തന്റെ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിന്റെ 11 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25. 412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം...

NEWS

കോതമംഗലം: അനധികൃതമായി 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തി കോതമംഗലം സ്വദേശി കോതമംഗലം എക്‌സൈസിന്റെ പിടിയില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവും...

NEWS

കവലങ്ങാട് : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ അഴിമതി വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് VP സജീന്ദ്രൻ. (കെപിസിസി വൈസ് പ്രസിഡന്റ്‌, മുൻ കുന്നത്തുനാട് MLA). കവലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിർമ്മിച്ച...

NEWS

കോതമംഗലം : പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. സി എം ദിനൂപ്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ മോഡേണ്‍ ക്രിമറ്റോറിയം നിർമ്മാണം മാർച്ച് മാസം അവസാനത്തോടുകൂടി ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ...

NEWS

പെരുമ്പാവൂർ: ബസ് യാത്രക്കാരന്റെ സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് മാലിശ്ശേരി വീട്ടിൽ ഹരികുമാർ (57) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ആർ...

NEWS

പെരുമ്പാവൂർ: ആസ്സാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ വഞ്ചിനാട് ഭാഗത്ത് തുകലിൽ വീട്ടിൽ ഉവൈസ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച...

NEWS

കോതമംഗലം :നാടിന് അഭിമാനമായി മാറിയ ആദിത്യൻ സുരേന്ദ്രന് ആദരം. ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ വേമ്പനാട്ട് കായൽ റെക്കോർഡ് സമയത്തിനുള്ളിൽ നീന്തി കയറിയ ആദിത്യൻ സുരേന്ദ്രനെ ആന്റണി ജോൺ എംഎൽഎ വീട്ടിൽ...

CRIME

കോതമംഗലം: എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോതമംഗലത്ത് യുവാവ് എക്‌സൈസ് പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 0.629 ഗ്രാം എംഡിഎംഎ, 84 ഗ്രാം കഞ്ചാവ്,...

NEWS

കവളങ്ങാട് : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിര്‍മ്മാണത്തിലിരുന്ന ടൂറിസം ഹബ് കെട്ടിടത്തിന്റെ ഷോവാള്‍ തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് വിലയിരുത്തുന്നു. നേര്യമംഗലത്തെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ഇവിടം ടൂറിസം...

error: Content is protected !!