കോതമംഗലം : സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് പത്താം ക്ലസ് വിദ്യാർഥി മരിച്ചു.
പോത്താനിക്കാട് പൂമുറ്റത്തിൽ അനിൽ പി.പിയുടെയും ബീനയുടെയും മകൻ അബിൻ അനിൽ ( 15) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.30 ഓടെ പെരുനീർ ഭാഗത്ത് വച്ചാണ് അപകടം. കൂട്ടുകാരനോടൊപ്പം
ട്യൂഷൻ കഴിഞ്ഞു മടങ്ങി വരവെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ റോസ് ലാൻ്റ് ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബിൻ അനിലെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പരിക്കേറ്റ സഹപാഠിയെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോത്താനിക്കാട് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ് അബിൻ അനിൽ.
മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.