കോതമംഗലം : കാളിയാർ പുഴയിൽഒഴുക്കിൽപെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഫയർ ഫോഴ്സ് ടീം മുങ്ങിയെടുത്തു. ശനിയാഴ്ച മൂന്നുമണിക്കാണ് ഒഴുക്കിൽപ്പെട്ട് കാണാതായ പോത്താനിക്കാട്കാലമ്പൂർ കൊയ്ക്കാട്ട് വീട്ടിൽ എൽദോസിൻ്റെ മകൻ സാം(16) മൃതദേഹം ആണ് കണ്ടെത്തിയത്. കാളിയാർ പുഴയിലെ പറമ്പൻചേരി ചെക് ഡാമിന് സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്ന സാം. ശക്തമായ മഴയിൽ ചെക്ക് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിരുന്നു. ശ്യാമും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും ചേർന്നാണ് ചെക്ക് ഡാമിലെത്തിയത്. ചെക്ക് ഡാമിന് കുറുകെ മൂന്ന് പേരും ഒരുമിച്ച് നടന്നെങ്കിലും ശക്തമായ ഒഴുക്ക് ശ്യാമിൻ്റെ കാൽ വഴുതി താഴെക്ക് വീഴുകയായിരുന്നു.
തുടർന്ന് പോലീസ്, മുവാറ്റുപുഴ ഫയർഫോഴ്സ് ടീം കോതമംഗലം ഫയർ ഫോഴ്‌സ് ടീമും തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതും പ്രതികൂല കാലാവസ്ഥയും ശനിയാഴ്ച തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് രാവിലെ ചെക്ക് ഡാമിനു താഴെ വലിയ കയത്തിൽ നിന്നും മുങ്ങിയെടുത്ത മൃതദേഹം കരക്കെത്തിച്ചു. മുവാറ്റുപുഴ താലൂക്കാശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എം എൽ എ. എന്നിവർ ഇന്ന് സംഭവ സ്ഥലത്ത് എത്തിയിരുന്നു.
