കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്കുള്ള ഇൻസെൻ്റീവ് വിതരണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെലിൻ ജോൺ,ഷീല കൃഷ്ണൻകുട്ടി, ബിന്ദു ജയകുമാർ,എം എൻ ശശി, ജെസ്സിമോൾ ജോസ്,സെബാസ്റ്റ്യൻ ആഗസ്തി,വിൻസൻ ഇല്ലിക്കൽ,എ വി രാജേഷ്,ബ്ലോക്ക് ക്ഷീര വികസന ഓഫീസർ സുപ്രിയ ദേവി തുടങ്ങിയവർ പങ്കെടുത്തു.
