Connect with us

Hi, what are you looking for?

AGRICULTURE

കർഷക മോർച്ച വൃക്ഷതൈ വിതരണം നടത്തി

കോതമംഗലം : ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലേക്ക് ആവശ്യമായ വൃക്ഷതൈകൾ കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ശശി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ കൈമാറി ഉത്ഘാടനം നടത്തി. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ജൂൺ 5 ന് രാവിലെ വൃക്ഷ തൈ വിതരണ ഉത്ഘാടനം നടക്കും, ഇതിന് ആവശ്യമായ 3000 ത്തോളം വൃക്ഷ തൈയ്യ് ആണ് കർഷകമോർച്ച തയ്യാറാക്കി മണ്ഡലം കമ്മറ്റിക്ക് കൈമാറിയിരിക്കുന്നത്. തുടർന്ന് നടന്ന യോഗത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.വി.വിനോദ് കുമാർ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.എ പാപ്പു, കവളങ്ങാട് പഞ്ചായത്ത് സമിതിയംഗം ഇ.കെ.വിനോദ് കുമാർ കാട്ടാട്ടുകുളം എന്നിവർ പങ്കെടുത്തു.

You May Also Like