കോതമംഗലം : ഭൂതത്താൻകെട്ടിൽ വീടിൻ്റെ അടുക്കളയിൽക്കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭൂതത്താൻകെട്ട് സ്വദേശി പൊയ്ക്കാട്ടിൽ ടി.പി കോരകുഞ്ഞിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാല അതിക്രമിച്ച് കയറിയത്. 15 അടി നീളമുണ്ടായിരുന്ന പെൺ പാമ്പിനെയാണ് പിടികൂടിയത്. പ്രദേശവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലിയാണ് അതിസാഹസികമായി പാമ്പിനെ പിടികൂടിയത്. ചൂടു കൂടി വരുന്നതോടെ പാമ്പുകൾ ജനവാസ മേഖലയിൽ വർദ്ധിച്ചു വരാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, വീടിൻ്റെ കതകുകൾ അടച്ചിടണമെന്നും മാർട്ടിൻ മേയ്ക്ക മാലി പറഞ്ഞു.
