കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച നീരൊഴുക്ക് ഉണ്ടാകാത്തതിനാൽ ഇന്ന് രണ്ട് ഷട്ടറുകൾ കൂടി അടക്കുകയായിരുന്നു. ഇപ്പോൾ അവശേഷിച്ച രണ്ട് ഷട്ടറുകൾ 50 സെൻ്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മഴക്കാലമായാൽ ഭൂതത്താൻകെട്ട് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതനുസരിച്ച് ഷട്ടറുകൾ തുറന്ന് ജലം ക്രമീകരിക്കാറുണ്ട്.
