കോതമംഗലം: കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പായസ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നിയോജ മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ എ.ജി. ജോര്‍ജ് അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. ബാബു ആമുഖ പ്രഭാഷണം നടത്തി. എം.എസ്. എല്‍ദോസ്, എബി എബ്രാഹം, അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, റോയി കെ. പോള്‍, ഷമീർ പനക്കൽ, സണ്ണി വേളൂക്കര, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, ഷെമീര്‍ പനയ്ക്കല്‍, സത്താര്‍ വട്ടക്കുടി, എല്‍ദോസ് കീച്ചേരി, പി.എ. പാദുഷ, പി.ആര്‍. അജി, അനൂപ് ഇട്ടന്‍, നോബിള്‍ ജോസഫ്, പി.സി.ജോര്‍ജ്, ഭാനുമതി രാജു, എബി ചേലാട്ട്, പരീത് പട്ടന്മാവുടി എന്നിവര്‍ പ്രസംഗിച്ചു.
