ന്യൂ ഡൽഹി : ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്ത് എന്ന ദേശീയ സന്നദ്ധ സംഘടനയുടൈ മികച്ച പ്രഥമ അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം 2019 അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, മുവാറ്റുപുഴയുടൈ പ്രിൻസിപ്പാളും, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം മേധാവിയും ആയ ശ്രീ ഡോക്ടർ ജിജു ജോർജ് ബേബി കരസ്ഥമാക്കി. പ്രിൻസിപ്പൽ എന്ന നിലയിൽ ഉള്ള മികച്ച സേവനത്തിനാണ് പുരസ്‌കാരം. ന്യൂ ഡൽഹിയിൽ നടന്ന സന്നദ്ധ സംഘടനങ്ങളുടൈ ദേശീയ സെമിനാറിലായിരുന്നു അവാർഡ് ദാന ചടങ്ങ് നടന്നത്.

You must be logged in to post a comment Login