കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കരിയപ്പൻചിറ, തങ്കളം വെസ്റ്റ്, അംബേദ്കർ ജംഗ്ഷൻ, ഗ്രീൻ വാലി ജംഗ്ഷൻ,
സരിഗ ജംഗ്ഷൻ, ഭണ്ഡാരപ്പടി, തൃക്കാരിയൂർ മുണ്ടുപാലം,
പനാമകവല എന്നീ മേഖലകളിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, പഞ്ചായത്ത് മെമ്പർമാരായ സീന എൽദോസ്, അരുൺ സി ഗോവിന്ദൻ, സിന്ധു പ്രവീൺ, കെ ജി ചന്ദ്രബോസ്, കെ പി ജയകുമാർ, എസ് സുബിൻ എന്നിവർ സന്നിഹിതരായിരുന്നു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ട്
വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.2016 മുതൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പ്രസ്തുത പദ്ധതിയുടെ ഭാഗമായി 100 കണക്കിന് കേന്ദ്രങ്ങളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തന്നെ തുടർച്ചയിലും ആവശ്യമായ പ്രദേശങ്ങളിലെല്ലാം ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് എംഎൽഎ പറഞ്ഞു.
