കോതമംഗലം : സിപിഐ നേതാവും കോതമംഗലം സഹകരണ ബാങ്ക് ഭരണസമിതി അംഗവും മുൻ നെല്ലിക്കുഴി പഞ്ചായത്ത് അംഗവുമായ അരുൺ സി ഗോവിന്ദ് സിപിഐ എം ചേർന്ന് പ്രവർത്തിക്കും. നെല്ലിക്കുഴിയിൽ നടന്ന അസീസ് റാവുത്തർ അനുസ്മരണ സമ്മേളനത്തിൽ അരുൺ സി ഗോവിന്ദിന് സിപിഐ എം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി പാർടി പതാക നൽകി സ്വീകരിച്ചു .സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ,ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ,ജില്ലാ കമ്മിറ്റിയംഗം കെ എസ് അരുൺകുമാർ , ആൻ്റണി ജോൺ എംഎൽഎ , പി എം മുഹമ്മദാലി , കെ ജി ചന്ദ്ര ബോസ് ,സിപിഎസ് ബാലൻ ,
കെ കെ ശിവൻ ,പി എം മജീദ് ,റഷീദ സലിം ,എൻ പി അസൈനാർ എന്നിവർ സംസാരിച്ചു .
