Connect with us

Hi, what are you looking for?

NEWS

മതമൈത്രിയുടെ പ്രതീകമായ ചെറിയ പള്ളി സംരക്ഷിക്കണമെന്നും മാനുഷീക പരിഗണന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എല്‍.എ യുടെ സബ്മിഷൻ

കോതമംഗലം: സഭാപ്രശ്‌നത്തില്‍ പള്ളികളില്‍ ആരാധന സ്വാതന്ത്രത്തിനും മൃതദേഹം അടക്കുന്നതിനും മാനൂഷീക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ആന്റണി ജോൺ എം.എല്‍.എ സബ്മിഷൻ അവതരിപ്പിച്ചു. സംസ്ഥാനത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാപ്രശ്‌നത്തില്‍ പള്ളികളില്‍ ആരാധനാ സ്വാതന്ത്രത്തിനും മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നതിനും മാനുഷീക പരിഗണന ഉറപ്പാക്കുന്നത് സംബന്ധിച്ചും നാനാ ജാതി മതസ്തരുടെ അഭയകേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ ആൻറണി ജോൺ എം.എല്‍.എയുടെ സബ്മിഷന്‍.

സബ്മിഷന് മറുപടിയായി യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള ആരാധന സംമ്പന്ധിച്ച തര്‍ക്കപ്രശ്‌നത്തില്‍ 03.07.2017ലെ സുപ്രികോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരുസഭകളിലും പെട്ടവരുമായി സമവായശ്രമം നടത്താനായി മന്ത്രി സഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ടന്നും, ഈ ഉപസമിതി ചര്‍ച്ചക്കായി ഇരുവിഭാഗങ്ങളെയും വിളിച്ചങ്കിലും ഒരു വിഭാഗം ചര്‍ച്ചയ്ക്ക് സന്നദ്ധമായില്ലന്നും, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ ഘട്ടങ്ങളില്‍ പോലീസ് ഇടപെടല്‍ വേണ്ടിവന്നുവെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. മരിഞ്ഞുകഴിഞ്ഞ ഒരാളുടെ ശവശരീരം മറവുചെയ്യുന്നതില്‍ തടസ്സമുണ്ടാക്കുന്നത് മനുശ്യാവകാശ പ്രശ്‌നം തന്നെയാണ്. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്നും, കോടതി വിധിയില്‍ പറയുന്ന പ്രകാരവും കേസിന്റെ സവിശേഷതകളും കണക്കിലെടുത്ത് സമാധാനപരമായി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

error: Content is protected !!