കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ മലയിൻകീഴ് മദർ തെരേസ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎയുടെ ഇടപെടൽ മൂലം ടെലിവിഷൻ ലഭ്യമായി. കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും,സഹോദരൻ സെന്റ് ജോർജ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുള്ള കുടുംബത്തിലേക്കാണ് ടെലിവിഷൻ കൈമാറിയത്. എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം കോതമംഗലം നഗരസഭയിൽ നിന്നും റിട്ടയർ ചെയ്ത സി പി ഗോപിയാണ് ടെലിവിഷൻ വാങ്ങി നൽകിയത്. കെ എസ് കെ ടി യു മുനിസിപ്പൽ വില്ലേജ് സെക്രട്ടറി കൂടിയായ ഇദ്ദേഹം തന്റെ റിട്ടയർമെന്റ് ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഈ സൽപ്രവർത്തി ചെയ്തത്.ചടങ്ങിൽ മുൻ മുൻസിപ്പൽ കൗൺസിലർ സി പി എസ് ബാലൻ,സജി മാടവന തുടങ്ങിയവർ സംബന്ധിച്ചു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...