കോതമംഗലം : ഇന്ന് (20/11/2020) നടത്തിയ കോവിഡ് ടെസ്റ്റിൽ ആൻ്റണി ജോൺ MLA യ്ക്കും, ഭാര്യയ്ക്കും നെഗറ്റീവായി. ന്യുമോണിയ ബാധ ഉണ്ടായിരുന്നതിനാൽ രണ്ട് ദിവസം കൂടി രാജഗിരി ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പൂർണ്ണമായും സുഖം പ്രാപിച്ചു പൊതുരംഗത്തേക്ക് ഇറങ്ങുന്നത് വരെ ജനങ്ങളുടെ ഏതൊരാവശ്യത്തിനും എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണമെന്ന് ആന്റണി ജോൺ ഓർമ്മിപ്പിച്ചു.
