കോതമംഗലം: കേരളത്തിൽ ഇടത് പക്ഷ ഗവൺമെന്റ് ഭരണ തുടർച്ചയിലൂടെ വീണ്ടും അധികാരത്തിലെത്തുമെന്നും കോതമംഗലം നിയോജകമണ്ഡലത്തിൽ ഇടത് പക്ഷ സർക്കാർ ആന്റണി ജോൺ എം.എ.എയിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളതായും ഇനിയും നിരവധി ജനക്ഷേമകാര്യങ്ങൾ മണ്ഡലത്തിൽ ചെയ്ത് തീർക്കേണ്ടതുണ്ട്. ആയതിനാൽ ഇടത്പക്ഷ സ്ഥാനാർത്ഥി ആന്റണി ജോണിന്റെ വിജയം വികസന തുടർച്ചക്ക് ജനങ്ങൾ ആഗ്രഹിക്കുന്നതായും മുൻ എം.പി. ജോയ്സ് ജോർജ്ജ് പറഞ്ഞു. എൽ.ഡി.എഫ്. കവളങ്ങാട് മേഖലാ ഇലക്ഷൻ കൺവെൻഷൻ നെല്ലിമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജോയ്സ് ജോർജ്ജ്.കൺവെൻഷനിൽ സി.പി.ഐ. ലോക്കൽ സെക്രട്ടറി എൻ.എം.അലിയാർ അദ്ധ്യക്ഷത വഹിച്ചു .
മുൻ എം.എൽ.എ.എം.വി.മാണി, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ദാനി, സി.പി.എം.കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, സി.പി.ഐ.താലൂക്ക് അസിസ്റ്റന്റ് സെക്രട്ടറി പി.ടി.ബെന്നി, ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ജനാതിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, കേരള കോൺഗ്രസ് (എം.) കവളങ്ങാട് മണ്ഡലം പ്രസിഡന്റ് ഷാന്റി കുര്യൻ, ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ്, ഇ.കെ.ശിവൻ, നൗഷാദ് ടി.എച്ച്, പി.എം.ശശികുമാർ , ടീനടിനു,ജലിൻ വർഗ്ഗീസ് ,തോമാച്ചൻ ചാക്കോച്ചൻ, സൗമ്യ സനൽ, തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷിബു പടപറമ്പത്ത് സ്വാഗതവും സി.പി.എം.കവളങ്ങാട് ലോക്കൽ സെക്രട്ടറി ജോയ് പി.മാത്യു നന്ദിയും പറഞ്ഞു. ടി എച്ച്.നൗഷാദ് ചെയർമാനും ഷിബു പടപറമ്പത്ത് ജനറൽ കൺവീനറുമായി 301 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റിയെടുത്തു.