പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു.
പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ അനുഗ്രഹപ്രഭാഷണവും, പ്രഫ. ജെന്നി കെ. അലക്‌സ് മുഖ്യപ്രഭാഷണവും നടത്തി. സി.ദീപ്തി റോസ് പ്രതിഭയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ്, പഞ്ചായത്തംഗം ബോബി പള്ളിക്കാപറമ്പില്‍, ഫാ. ജോസ് ചിരപ്പറമ്പില്‍, സിസ്റ്റര്‍ റാണി, സിസ്റ്റര്‍ സിജി ജോര്‍ജ്, സിസ്റ്റര്‍ ജോളി ഗ്രേസ്, സിസ്റ്റര്‍ ഫീന, ഡോജ കെ. കുര്യാക്കോസ്, ഷിബി മോള്‍ ജോസഫ്, അനില്‍ കല്ലട, പ്രിന്‍സി തോമസ്, അലന്‍ കെ. സെലി, വിരമിക്കുന്ന പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോണിയ, വിരമിക്കുന്ന അധ്യാപികമാരായ സിസ്റ്റര്‍ രമ്യ, സിസ്റ്റര്‍ ലീന, സിസ്റ്റര്‍ രഞ്ജന, സിസ്റ്റര്‍ ഗ്രേയ്‌സ്ലിന്‍, സിബി പോള്‍, എന്നിവര്‍ പ്രസംഗിച്ചു.






















































