നേര്യമംഗലം: അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ച വിത്ത് ബില്ല്, മാഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതി എന്നിവ പിന്‍വലിക്കണമെന്നും, രാസ വളവില വര്‍ദ്ധനവും, ക്ഷാമവും പരിഹരിക്കണമെന്നും, വന്യമൃഗ ശല്യത്തില്‍ നിന്നും, കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കാന്‍ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേര്യമംഗലത്ത് പ്രതിഷേധരോഷാഗ്‌നി സമരം സംഘടിപ്പിച്ചു. കിസാന്‍സഭസംസ്ഥാ കൗണ്‍സില്‍ അംഗം റ്റി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു.
കിസാന്‍ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയംഗം സി.പി. രാമന്‍ അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി എം.എസ്. അലിയാര്‍, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം ശിവന്‍ സുമാ ശിവന്‍, നേര്യമംഗലംലോക്കല്‍ സെക്രട്ടറി സിറില്‍ ദാസ് അസിറ്റന്റ് സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ പി.കെ.അലിയാര്‍, ബികെഎംയു മണ്ഡലം പ്രസിഡന്റ് എ.പി. റഹീം, മഹിളാ കര്‍ഷക സമിതി ജില്ലാ കമ്മറ്റിയഗം ലാലു വിജയന്‍, തോമച്ചന്‍ ചാക്കോച്ചന്‍, റ്റി.കെ.രവീന്ദ്രന്‍, കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം ഫിലോമിന ബിജു, എന്നിവര്‍ പ്രസംഗിച്ചു. കിസാന്‍ സഭ നേതാക്കളായ എം.ഐ കുര്യാക്കോസ്, തോമാച്ചന്‍ ചാക്കോച്ചന്‍, ഒ.എം ഹസ്സന്‍, പി.എം സുകുമാരന്‍, എം.എച്ച് നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.






















































