Connect with us

Hi, what are you looking for?

CHUTTUVATTOM

അക്ഷയ സെന്‍ററുകളുടെ സമയം ദീര്‍ഘിപ്പിക്കാന്‍ ആവശ്യപെട്ട് മുസ്ലീംയൂത്ത് ലീഗ് ജില്ലാകളക്ടറെ സമീപിച്ചു.

നെല്ലിക്കുഴി: കണ്ടെയ്മെൻ്റ് സോൺ ആയിട്ടുള്ള നെല്ലിക്കുഴി പഞ്ചായത്തിൻ്റെ പരിധിയിലുള്ള അക്ഷയ സെൻ്ററുകളുടേയും, ജന സേവന കേന്ദ്രങ്ങളുടേയും പ്രവർത്തന സമയം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകളക്ടറെ സമീപിച്ചു. ഇപ്പോൾ എട്ടുമണി മുതൽ ഒരു മണി വരെയാണ് അക്ഷയ സെന്‍ററുകളുടെ പ്രവര്‍ത്തന സമയം. എന്നാൽ വിദ്യാർത്ഥികൾ ക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി ചുരുങ്ങിയ ദിവസം മാത്രമാണ് ബാക്കയുിള്ളത് ആയതിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ബാഹുല്യം കണിക്കിലെടുത്ത് പ്രസ്തുത സെന്‍ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിന് വേണ്ട നടപ്പടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി എറണാകുളം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മുസ്ലിം യൂത്ത് ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് വാസിഫ് ഷാഹുൽ, ജനറൽ സെക്രട്ടറി അൻസാരി പി.എം, ട്രഷറർ നദീർ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!