കോതമംഗലം: സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിട്ടിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന വടാട്ടു പാറ സ്വദേശി ദിനേശന് പരുക്കേറ്റു. പരുക്കേറ്റയാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ
ചേലാട് കിഴക്കേ പാലത്തിനു സമീപമായിരുന്നു അപകടം. കോതമംഗലം ഭാഗത്തേക്കു വരികയായിരുന്ന ബസിനു മുന്നിലേക്ക് അമിത വേഗത്തിൽ എത്തിയ ബൈക്ക് ദിശ തെറ്റി ബസിന്റെ മുൻഭാഗത്തേക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
