Connect with us

Hi, what are you looking for?

AUTOMOBILE

നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ്; ഇന്നത്തെ കളക്ഷൻ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക്; ആന്റണി ജോൺ എം എൽ എ ആദ്യ കളക്ഷൻ സ്വീകരിച്ചു.

കോതമംഗലം :  കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു . ഇന്ന് ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥം ആണ് സർവ്വീസ് നടത്തുന്നത്. വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നത്തെ സർവ്വീസ് കളക്ഷൻ മുഴുവൻ സംഭാവന ചെയ്യും . എട്ട് ബസുകൾ ആണ് ഐഷാസ് ഗ്രൂപ്പിനുള്ളത്. ഇന്ന് രാവിലെ പത്തരക്ക് കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻ്റിൽ ആൻ്റണി ജോൺ എംഎൽഎ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യത് ആദ്യ കളക്ഷനും സ്വീകരിച്ചു. നഗരസഭ വികസന സ്ഥിരം സമതി അധ്യക്ഷൻ കെ എ നൗഷാദ് അധ്യക്ഷനായി.

പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം പി അനിൽ കുമാർ , അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് ജോജി ഇടയാട്ട് , സെക്രട്ടറി സി ബി നവാസ് , നാസർ ഐഷാസ് എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ പ്രളയകാലത്തും ബസ് സർവ്വീസ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐഷാ സ് ഗ്രൂപ്പ് സംഭാവന ചെയ്തിരിന്നു.

You May Also Like

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

error: Content is protected !!