പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു സംഭവം. സുഹൃത്തിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആക്കി മടങ്ങുമ്പോൾ എതിരെ നിന്ന് വന്ന സ്വകാര്യ ഇന്റർസ്റ്റേറ്റ് ബസുമായി ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് മരിച്ച അലൻ
