കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട തണ്ണി മത്തന്‍ കൃഷിയില്‍ നൂറുമേനി വിളവ് ലഭിച്ചു. പൊതു പ്രവര്‍ത്തനത്തിനിടയില്‍ അതിരാവിലെയാണ് സിജോയുടെകൃഷി പരിചരണം. സഹായത്തിന് പിതാവുമുണ്ട്. കാര്‍ഷിക കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്ന സിജോ പൈനാപ്പിള്‍, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷി ചെയ്തുവരുന്നുണ്ട്. അരയേക്കര്‍ സ്ഥലത്ത് തണ്ണി മത്തന്‍ കൃഷി ചെയ്ത് മികച്ച വിളവെടുത്തിരിക്കുകയാണ് ഈ ജനപ്രതിനിധി.
പൊതുജീവിതത്തിനിടയിലും മണ്ണിനെ മറക്കാതെ, കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ഇദ്ദേഹം. രാസവളങ്ങള്‍ ഒഴിവാക്കി, ജൈവ രീതിയിലാണ് കൃഷി. കുറഞ്ഞ ചെലവില്‍ നല്ല വിളവ് എന്നതാണ് സിജോയുടെ കൃഷിരീതിയുടെ പ്രത്യേകത. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ന്റ് ജെസ്സി സാജു തണ്ണി മത്തന്റെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.
നമ്മുടെ മണ്ണിലും സുലഭമായി തണ്ണി മത്തന്‍ കൃഷി ചെയ്ത് വിളവെടുക്കാന്‍ സാധിക്കുമെന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ സിജോ യുടെ കൃഷി കൊണ്ട് സാധിച്ചുവെന്ന് ജെസി സാജു പറഞ്ഞു.മുമ്പും കൃഷികള്‍ ചെയ്യാറുണ്ടെന്നും, തണ്ണി മത്തനൊപ്പം ചീരയും ഇടകലര്‍ത്തി കൃഷി ചെയ്തതു കൊണ്ട് ചീര വിറ്റ് അധിക വരുമാനം ഉണ്ടാക്കുവാനും കഴിഞ്ഞുവെന്ന് സിജോ ജോണ്‍ പറഞ്ഞു.ജനപ്രതിനിധികള്‍ വാക്കുകള്‍ക്കൊപ്പം പ്രവര്‍ത്തിയും കാണിക്കണം എന്ന സന്ദേശത്തില്‍ നാട്ടിന്‍പുറ കൃഷിയുമായി മാതൃകയാവുകയാണ് സിജോ






















































