കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. നേത്ര -ദന്ത രോഗ വിഭാഗവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു ക്യാമ്പ് .കോതമംഗലം താലൂക്കിന്റെ വിവിധ മേഖലകളിൽ നിന്നായി 500 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് തുടർ ചികിത്സാ ലയൺസ് ക്ലബ്ബ് ഉറപ്പുവരുത്തിയിട്ടുണ്ട് .
ക്യാമ്പ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് ബിനോജ് ജോർജ് സ്വാഗതം ആശംസിച്ചു. സെക്കൻഡ് വി ഡി ജി ഡിസ്ട്രിക്ട് 318 C ലയൺസ്. ജയേഷ് വി എസ് (പി എം ജെ എഫ് ) വിശിഷ്ടാതിഥിയായി . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, വാർഡ് കൗൺസിലർ അഡ്വ ഷിബു കുര്യാക്കോസ്, ആർ സി ഡിസ്ട്രിക്ട് 318 സി ലയൺസ് . സി എ ജോളി സ്റ്റീഫൻ ( പി എം ജെ എഫ് ), ശ്രീഭവാനി ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീകുമാർ നെടുമ്പാശ്ശേരി, ZC ലയൺസ് .ഡോക്ടർ ബിനോയ് ഭാസ്കരൻ (എം ജെ എഫ് ) എന്നിവർ സംസാരിച്ചു. ലയൺസ്.റ്റി ഡി ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.