കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം ആര്‍ആര്‍ടിയും , വിഎസ്എസ് പ്രസിഡന്റ് ഏലിയാസ് പോള്‍, വാച്ചര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഉള്‍വനത്തിലേക്ക് തുരത്തുകയായിരുന്നു. 4 ആനകളുണ്ടായിരുന്നു. പടക്കം പൊട്ടിച്ചാണ് ഉള്‍വനത്തിലേക്ക് ഇന്ന് വെളുപ്പിനെ ആറോടെ ആനകളെ തുരത്തിയത്.
