Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ രാവിലെ 6.30ഓടെയാണ് കാടുകയറിയത്. പുത്തേത്ത് ഏലിയാസ്, കവുങ്ങുംപിള്ളി എല്‍ദോസ്, കക്കാട്ടുകുടി മോളി തോമസ്, പ്ലാങ്കുടി സജി, പനിച്ചിക്കുടി ജോബി എന്നിവര്‍ ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വാഴകളും, തെങ്ങ്, കമുക് എന്നിവയുമാണ് നശിപ്പിച്ചത്.

കാട്ടാനകള്‍ എത്തിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഒരു രാത്രി മുഴുവന്‍ ഉദ്യോഗസ്ഥരോ, ആര്‍ആര്‍ടിയോ എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദിവസവേതനക്കാരായ രണ്ട് ഫോറസ്റ്റ് വാച്ചര്‍മാര്‍ മാത്രമാണ് അവിടെ എത്തിയത്. ഇവരും പ്രദേശവാസികളും ചേര്‍ന്ന് രാത്രി മുഴുവന്‍ കാട്ടാനയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും രാവിലെയാണ് ആനക്കൂട്ടം കാട്ടിലേക്ക് പോയത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്, നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കോറബേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: വന്യമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ പുതിയ സാങ്കേതിക വിദ്യയായ ഹോം ഗാര്‍ഡുമായി കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോതമംഗലം താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 14-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. ഉത്തമ പൗരബോധവും...

CHUTTUVATTOM

കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്. കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ...

CHUTTUVATTOM

കോതമംഗലം :ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച്(ചെയിൻ തുന്നൽ)ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഇവ മരിയ എൽദോസ്.കാനഡയിൽ ജോലി ചെയ്യുന്ന, വാരപ്പെട്ടി ഇഞ്ചൂർ പുന്നക്കൽ എൽദോസ്...

CHUTTUVATTOM

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യുപി സ്‌കൂളിന്റെ 74-ാമത് വാര്‍ഷിക ദിനാഘോഷവും, ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പൊതു സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

CHUTTUVATTOM

കോതമംഗലം : മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെ 74-ാമത് വാർഷികം “Fatmos 2k26” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് കുന്നാനിക്കൽ അധ്യക്ഷത വഹിച്ച...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

error: Content is protected !!