കോതമംഗലം : വയനാടിന് ഒരു കൈത്താങ്ങ് എന്ന വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലം വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ യൂണിറ്റിന്റെയും വനിതാവിംഗും ചേർന്ന് സമാഹരിച്ച ഫണ്ട് വ്യാപാരികളുടെ സാന്നിധ്യത്തിൽ ജില്ലാ ട്രഷറർ സി.എസ് അജ്മലിന് കൈമാറി.
യൂണിറ്റ് പ്രസിഡൻറ് എം.ബി നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷിൻറോ ഏലിയാസ് സ്വാഗതവും ട്രഷറർ കെ.കെ വിശ്വനാഥൻ കൃതജ്ഞതയും രേഖപ്പെടുത്തി. ടൗൺ യൂണിറ്റിന് വേണ്ടി എം.ബി നൗഷാദും വനിതാ വിംഗിനുവേണ്ടി ആശ ലില്ലി തോമസും ഫണ്ട് കൈമാറി. യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.