കോതമംഗലം: നെല്ലിക്കുഴി ഏറമ്പടത്തിൽ സജി – അജി ദമ്പതികളുടെ മകൾ ആൻസിയ സജിയാണ് ബോട്ടിൽ ആർട്ടിലൂടെ വിസ്മയം തീർക്കുന്നത്. മാതാപിതാക്കൾ രണ്ടു പേരും കൊറോണാ സ്യൂട്ടിക്ക് പോകുന്നതുമൂലം വീട്ടിൽ സഹോദരനൊപ്പം തനിച്ചായ ആനിസിയ ലോക് ഡൗൺ കാലം തള്ളിനിക്കിയത് വരകളിലൂടെയാണ്. 2020 വർഷത്തെ കലണ്ടർ കുപ്പിയിൽ രൂപകല്പന ചെയ്തതുൾപ്പെടെ വിവിധ ഡിസൈനുകളാണ് കപ്പികളിൽ ആൻസിയ വിരിയിച്ചിരിക്കുന്നത്. ഫ്ലവർ വെയ്സിൽ മെഴുകുതിരി കൊണ്ട് വർണാഭമായ പൂക്കൾ തീർത്തിരിക്കുന്നതും ഭിത്തിയിൽ ആർട്ട് വർക്ക് ചെയ്തിരിക്കുന്നതും മനോഹരമാണ്.
ഭാവിയിൽ ഫാഷൻ ഡിസൈനറാകാൻ സ്വപ്നം കാണുന്ന ആൻസിയ ഈ കാലയളവിൽ ധാരാളം എംബ്രോസറി വർക്കുകളും ചെയ്തു കോതമംഗലo ഗ്രീൻവാലി സ്കൂളിലെ 10 – ആം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആൻസിയ. ഓൺലൈൻ ക്ലാസ്സകൾ ആരംഭിച്ചിരിക്കുന്നതിനാൽ തൽക്കാലം കാലാസൃഷ്ടികൾക്ക് വിശ്രമം കൊടുത്തിരിക്കുകയാണ്. ആൻസിയായുടെ സൃഷ്ടികൾക്കെല്ലാം സഹായിയായി സഹോദരൻ മീവലും കൂടെയുണ്ട്. അച്ഛൻ സജി ആലുവയിൽ ഡിസ്ട്രിക്റ്റ് ക്രൈം റിക്കോർഡ് ബ്യൂറോയിലെ അസ്സിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ആണ്. അമ്മ അജി കൊച്ചിൻ മെഡിക്കൽ കോളേ ജിലെ സ്റ്റാഫ് നേഴ്സുമാണ്. രണ്ടു പേരും കൊറോണ ഡ്യൂട്ടിയിലുള്ളവരാണ്. കൊറോണ ഡ്യൂട്ടി മൂലം അച്ഛൻ ഏറെ വൈകി വീട്ടിൽ എത്തുമ്പോൾ അമ്മ വല്ലപ്പോഴും മാത്രമേ വീട്ടിലെത്താറുള്ളു.