കുട്ടമ്പുഴ: മാമലകണ്ടം വനപ്രദേശത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മരത്തിലിടിച്ചു. കുട്ടമ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള മാമലകണ്ടത്തെ കെട്ടിടങ്ങള്‍ പണിയുന്ന എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാധന സാമഗ്രഹികളുമായി തിരികെ പോകുമ്പോളാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റവരെ 108 ആംബൂലന്‍സില്‍ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
